കാൻസറിനെ തുരത്തും
കുഞ്ഞൻ റോബോട്ട്

‘കാൻസറ – എഐ’ സംവിധാനം വിശദീകരിക്കുന്ന എം വി നെഹല, എം അനുഷ്‌ക
കോട്ടക്കൽ കുഞ്ഞൻ റോബോട്ടുകളെ ശരീരത്തിനുള്ളിൽ കടത്തിവിട്ട് കാൻസർ ചികിത്സ. രോഗത്തിന്റെ തുടർസാധ്യതകൾ കണ്ടെത്താനും വീണ്ടുമുള്ള കാൻസർ സെല്ലുകളുടെ രൂപീകരണം അറിയാനും മൈക്രോ വാച്ച്. എഐ കാലഘട്ടത്തിലെ ചികിത്സയും ഹൈടെക്കാണ്. പോട്ടൂർ മോഡേൺ എച്ച്‌എസിലെ പ്ലസ്‌വൺ വിദ്യാർഥികളായ എം വി നെഹല, എം അനുഷ്‌ക എന്നിവരാണ് ‘ക്യാൻസറ – എഐ’ പ്രോജക്ട് അവതരിപ്പിച്ചത്. ആദ്യ സ്റ്റേജിൽതന്നെ കാൻസർ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതാണ് സംവിധാനം. ശരീരത്തിനുള്ളിൽ മൈക്രോ റോബോട്ടുകളെ കടത്തിവിട്ട് കാൻസർ സെല്ലുകളെ നശിപ്പിക്കുന്നതാണ് ചികിത്സാരീതി. ഇതിലൂടെ കീമോ ഉൾപ്പെടെയുള്ള ചികിത്സ ഒഴിവാക്കാനാവും.







0 comments