ഇരുണ്ടകാലത്തിൽനിന്ന് കേരളം കരകയറി: എം സ്വരാജ്

തിരൂർ
ഇരുണ്ടനാളുകളിൽനിന്ന് കേരളത്തെ കരകയറ്റിയതാണ് എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരൂർ നഗരസഭാ കൺവൻഷനും എസ്ഐആർ: സംഘപരിവാർ ഗൂഢാലോചനയുടെ കാണാപുറങ്ങൾ സെമിനാറും ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു എം സ്വരാജ്. പട്ടിണി രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യയെന്നും എന്നാൽ കേരളത്തെ അതിദാരിദ്യമുക്തമാക്കാൻ കഴിഞ്ഞുവെന്നും എം സ്വരാജ് പറഞ്ഞു. കൺവൻഷനിൽ വി നന്ദൻ അധ്യക്ഷനായി. എസ്ഐആർ: സംഘപരിവാർ ഗൂഢാലോചനയുടെ കാണാപുറങ്ങൾ വിഷയത്തിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. വികസനരേഖ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി ഹംസക്കുട്ടി അവതരിപ്പിച്ചു. പി പി ലക്ഷ്മണൻ സ്ഥാനാർഥികളെ അവതരിപ്പിച്ചു. കെ കൃഷ്ണൻ നായർ, അഡ്വ. ദിനേശ് പൂക്കയിൽ, പിമ്പുറത്ത് ശ്രീനിവാസൻ, കെ പി മുസ്തഫ, ഇ അലവികുട്ടി, കെ ലത്തീഫ്, അഡ്വ. വി പത്മകുമാർ, ഗഫൂർ പി ലില്ലീസ്, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. അഡ്വ. എസ് ഗിരീഷ് സ്വാഗതം പറഞ്ഞു.









0 comments