വ്യാജ *പ്രചാരണത്തിനെതിരെ ആശമാരുടെ സംഗമം

ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ തൊഴിലാളി സംഗമത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ പ്രകടനം
മലപ്പുറം
ആശാ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന എസ്‌യുസിഐക്കെതിരെ ജില്ലാ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു. രാഷ്ട്രീയ ദുഷ്ടലാക്കോടെ ആശാ വര്‍ക്കര്‍മാരെ അതിദരിദ്രരായി പ്രചാരണം നടത്തുന്നതിനെതിരെയും പ്രതിഷേധിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി ലളിത അധ്യക്ഷയായി. ജില്ലാ ജനറൽ സെക്രട്ടറി വി പി ഭവിത, എം പുഷ്പലത, കെ രാഗിണി, റസിയ ഹംസത്ത്, പി സുനിത, നഫീസ എന്നിവർ സംസാരിച്ചു. സിന്ധു സോളി സ്വാഗതവും പി അജിത നന്ദിയും പറഞ്ഞു.









0 comments