വാർഡ് ജമാഅത്തെ ഇസ്ലാമിക്ക്; കൗൺസിലർ കോൺഗ്രസ് വിട്ടു

പി പി റഹ്മത്തുള്ള
കൊണ്ടോട്ടി
നേതൃത്വത്തിന്റെ തെറ്റായ നിലപാടിലും വാർഡ് ജമാഅത്തെ ഇസ്ലാമിക്ക് വിട്ടുനൽകിയതിലും പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർ കോൺഗ്രസിൽനിന്ന് രാജിവച്ചു. കൊണ്ടോട്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി പി റഹ്മത്തുള്ളയാണ് രാജിവച്ചത്. കാലങ്ങളായി കോൺഗ്രസ് കൈവശംവച്ച കുമ്മിണിപ്പാറ വാർഡാണ് ഇത്തവണ വെൽഫെയറിന് നൽകിയത്. റഹ്മത്തുള്ള നിലവിൽ ഇവിടെ കൗൺസിലറാണ്. ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സീറ്റ് വെൽഫെയറിന് നൽകിയതെന്ന ആരോപണമുണ്ട്. 2030ലും സീറ്റ് നൽകുമെന്നാണ് വെൽഫെയറുമായുണ്ടാക്കിയ കരാർ. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് റഹ്‌മത്തുള്ള പറയുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്ക് രാജിക്കത്ത് കൈമാറി. മണ്ഡലത്തിൽ കോൺഗ്രസ് സംവിധാനം നിർജീവമാണെന്ന് റഹ്മത്തുള്ള പറയുന്നു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, യുഡിഎഫ് ചെയർമാൻ എന്നീ സ്ഥാനങ്ങളും റഹ്മത്തുള്ള വഹിച്ചിട്ടുണ്ട്.








0 comments