ദേശീയ വുഷു ചാമ്പ്യൻഷിപ്പ്
മെഡൽത്തിളക്കത്തിൽ ഐഎസ്‌കെ പുലാമന്തോൾ

ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കായികതാരങ്ങളെയും പരിശീലകനെയും പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു
പെരിന്തൽമണ്ണ
34–-ാമത് സീനിയർ ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഐഎസ്‌കെ പുലാമന്തോളിന് 10 മെഡൽ. ജയ്‌പുരിൽ 14 മുതൽ 19 വരെ നടന്ന ആൺ–--പെൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സാൻഡ, തവ്‌ലു വിഭാഗങ്ങളിലായി 35 മത്സരാർഥികളാണ് പങ്കെടുത്തത്. തവ്‌ലു വിഭാഗത്തിൽ 10 മെഡൽ നേടി പുലാമന്തോളിലെ അഞ്ച് കായികതാരങ്ങൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. രണ്ട് സ്വർണം, ഏഴ് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് നേടിയത്. 37-–-ാമത് ദേശീയ ഗെയിംസിലെ സ്വർണമെഡൽ താരം മുഹമ്മദ് ജാസിൽ ഇത്തവണയും സ്വർണം നിലനിർത്തി. ദേശീയ ചാമ്പ്യൻഷിപ്പിൽ ഇത്തവണ വെള്ളി നേടിയ ഗ്രൂപ്പ് ഇവന്റ് ടീമിനെ നയിച്ചതും മുഹമ്മദ് ജാസിലാണ്. നയന മനു ആണ് സ്വർണം നേടിയ മറ്റൊരു താരം. മുഹമ്മദ് ആരിസ്, മുഹമ്മദ് സ്വാലിഹ്, വി മുനീർ എന്നിവർ വെള്ളിയും നേടി. ഐഎസ്‌കെ അക്കാദമിയുടെ ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദ് അലി ആണ് പരിശീലകൻ. പട്ടാമ്പി റെയിൽവേ എത്തിയ കായികതാരങ്ങളെയും പരിശീലകനെയും പട്ടാമ്പി എസ്‌ഐ ജയകുമാർ, ജില്ലാ വുഷു അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.









0 comments