എൽഡിഎഫ് താനൂർ മുനിസിപ്പൽ കൺവൻഷൻ

താനൂർ
ആസൂത്രിതമായ പ്രവർത്തനത്തിലൂടെ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ജനങ്ങളോടൊപ്പംനിന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. താനൂർ നഗരസഭ എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജനഹിതമനുസരിച്ച് പ്രവർത്തിക്കുകയാണ് എൽഡിഎഫ് സർക്കാർ. സാധാരണക്കാരെ ചേർത്തുനിർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ക്ഷേമ പെൻഷൻ വർധിപ്പിച്ചത്. എല്ലാ കാലത്തും കോൺഗ്രസ് എതിർപ്പുമായി രംഗത്തുവന്നെങ്കിലും എൽഡിഎഫ് സർക്കാരുകൾ പെൻഷൻ തുക വർധിപ്പിച്ച് ജനങ്ങൾക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു. കൺവൻഷനിൽ എ പി സുബ്രഹ്മണ്യൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ ശിവശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. സി കെ സലിം, ഹംസു മേപ്പുറത്ത്, പി അജയ്കുമാർ, കെ വിവേകാനന്ദൻ, കെ പി സൈനുദ്ദീൻ, എ കെ സിറാജ്, സി പി അശോകൻ എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതം പറഞ്ഞു.







0 comments