ഉമ്മയെ റിബലാക്കി ലീഗ് നേതാവ്

വളാഞ്ചേരി
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുസ്ലിംലീഗ് നേതാവ് ഉമ്മയെ റിബല്‍ സ്ഥാനാര്‍ഥിയാക്കി. വളാഞ്ചേരി നഗരസഭയിലെ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി എം റിയാസാണ് 23ാം വാര്‍ഡ് കാട്ടിപ്പരുത്തിയില്‍ ഉമ്മ സുബൈദ ചങ്ങമ്പള്ളിയെ സ്ഥാനാര്‍ഥിയാക്കി ഇറക്കിയത്. കഴിഞ്ഞതവണ റിയാസ് മത്സരിച്ച വാര്‍ഡായിരുന്നു ഇത്. ഇത്തവണ വനിതാ സംവരണമായി. റിയാസിന് മറ്റ് വാര്‍ഡുകളിലും സീറ്റ് ലഭിച്ചില്ല. കാട്ടിപ്പരുത്തിയില്‍ മുസ്ലിംലീഗിന് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ട്. ഇവര്‍ക്കെതിരെയാണ് സുബൈദ മത്സരിക്കുന്നത്.







0 comments