എല്‍ഡിഎഫ് മലപ്പുറം മുനിസിപ്പല്‍ കണ്‍വന്‍ഷന്‍

എല്‍ഡിഎഫ് മലപ്പുറം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി അനില്‍ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
എല്‍ഡിഎഫ് മലപ്പുറം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പി അനില്‍ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ കമ്മിറ്റിയംഗം സി എച്ച് നൗഷാദ് അധ്യക്ഷനായി. ആര്‍ജെഡി ജില്ലാ കമ്മിറ്റിയംഗം പി മുഹമ്മദാലി, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ഒ സഹദേവന്‍, എന്‍സിപി എസ് മണ്ഡലം കമ്മിറ്റിയംഗം വി വി ഫൈസല്‍, നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, മുസ്ലിംലീഗ് വിട്ട് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ച എസ്ടിയു മുന്‍ മണ്ഡലം സെക്രട്ടറി അഷറഫ് പാറച്ചോടന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കണ്‍വീനര്‍ കെ പി ഫൈസല്‍ സ്വാഗതവും സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ജോയി ജോണ്‍ നന്ദിയും പറഞ്ഞു.








0 comments