അഞ്ച്‌ ദിനങ്ങൾ

വണ്ടർഫുൾ വണ്ടൂർ

a
വെബ് ഡെസ്ക്

Published on Nov 18, 2025, 12:15 AM | 2 min read

വണ്ടൂർ

മാപ്പിള സാഹിത്യത്തിന്റെ താളമുറങ്ങുന്ന വണ്ടൂരിന്റെ മണ്ണിൽ ഇനി അഞ്ചുനാൾ ക‍ൗമാരകലയുടെ ഉത്സവക്കാഴ്‌ചകൾ. ആടിയും പാടിയും പകർന്നാടിയും നിറങ്ങൾ പകർന്നും സകലകലാ ഭൂമികയായി വണ്ടൂർ തിളങ്ങും. രചനാ മത്സരങ്ങൾക്കൊപ്പം ജനകീയ കലായിനങ്ങളുമായി ചൊവ്വാഴ്‌ചയാണ്‌ കലാമാമാങ്കത്തിനാണ്‌ അരങ്ങുണരുക. ജില്ലയിലെ 510 വിദ്യാലയങ്ങളിലെ പ്രതിഭകൾ അരങ്ങിലെത്തും. യുപി വിഭാഗത്തില്‍ 2250, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 5300, ഹയര്‍ സെക്കന്‍ഡറിയില്‍ 3780 ഉൾപ്പെടെ 11,300ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. 19 വേദികളിലായി 300ഓളം ഇനങ്ങളിൽ വിദ്യാർഥികൾ മത്സരിക്കും. ആദ്യദിനം 22 ക്ലാസ്‌ മുറികളായി യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ രചനാ മത്സരങ്ങൾ നടക്കും. ചൊവ്വ പകൽ 3.30ന് മലപ്പുറം ഡെപ്യൂട്ടി കലക്ടർ സ്വാതി ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ് അധ്യക്ഷനാകും. ഗസൽ ഗായകൻ നിനവ് മുഖ്യാതിഥിയാവും. ജില്ലാ കലോത്സവ നടത്തിപ്പിനായി 16 സബ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു. കെഎസ്ടിഎക്കാണ് പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. ഭക്ഷണം, സ്റ്റേജ് പന്തൽ എകെഎസ്ടിയു, ലൈറ്റ് ആൻഡ് സൗണ്ട് കെഎസ്ടിഎഫ്, ട്രോഫി കെഎടിഎഫ്, രജിസ്ട്രേഷൻ എൻടിയു എന്നിങ്ങനെയാണ്‌ ചുമതല. വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ്, വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി അനിത, പ്രിൻസിപ്പൽ പി ഉഷാകുമാരി, പ്രധാനാധ്യാപിക പി ഉഷ, മീഡിയ പബ്ലിസിറ്റി കൺവീനർ എം അബ്ദുൽ ബഷീർ എന്നിവർ പങ്കെടുത്തു. ​​വേദി ഒന്നിൽ മോഹൻലാൽ, രണ്ടിൽ മമ്മൂട്ടി മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സാന്നിധ്യവുമായാണ്‌ 36–ാം ജില്ലാ കലോത്സവത്തിന്റെ വേദികൾ ഉയരുന്നത്‌. ഇരുവരുടെയും ജനപ്രിയ സിനിമകളുടെ പേരുകളാണ്‌ 19 വേദികൾക്കും നൽകിയിട്ടുള്ളത്‌. വേദി ഒന്നിന്‌ -കമലദളം, വേദി രണ്ടിന്‌ -മുദ്ര എന്നുമാണ്‌ പേര്‌. മൂന്ന്‌–- അമരം, നാല്‌– ലാൽസലാം, -അഞ്ച്‌–- യവനിക, ആറ്‌ – കാലാപാനി-, ഏഴ്‌–- ഭ്രമരം, എട്ട്‌– ഭ്രമയുഗം, ഒമ്പത്‌ –ഭരതം, 10 –പഴശ്ശിരാജ, -11 -– വാത്സല്യം, 12 -– നിറക്കൂട്ട്, 13- –വാനപ്രസ്ഥം, -14 –ദേവാസുരം, 15- –കാഴ്ച, -16- –രാജശില്‍പ്പി, 17 –മേഘം, 18- –പാഥേയം, 19- – ആയിരപ്പറ എന്നിങ്ങനെയാണ്‌ വേദികളുടെ പേര്‌.



deshabhimani section

Related News

View More
0 comments
Sort by

Home