മലപ്പുറത്ത് കൗൺസിലറും ഭർത്താവും ലീഗ് വിട്ടു

മുസ്ലിംലീഗ് ബന്ധം ഉപേക്ഷിച്ച അഷറഫ് പാറച്ചോടനെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജും ജില്ലാ സെക്രട്ടറി വി പി അനിലും ചേർന്ന് സ്വീകരിക്കുന്നു
മലപ്പുറം
മുസ്ലിംലീഗിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് മലപ്പുറം ലീഗ് നേതാവും കുടുംബവും പാർടി വിട്ടു. മലപ്പുറം മണ്ഡലം പ്രവർത്തക സമിതിയംഗം അഷറഫ് പാറച്ചോടനും ഭാര്യ മലപ്പുറം നഗരസഭ രണ്ടാം വാർഡ് കൗൺസിലറുമായ ആമിന പാറച്ചോടനുമാണ് ലീഗ് വിട്ടത്. യൂത്ത് ലീഗിന്റെ ശാഖ കമ്മിറ്റിമുതൽ മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറിവരെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടും അർഹമായ പരിഗണന പാർടിയിൽ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ലീഗ് വിട്ടതെന്ന് അഷറഫ് പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പൽ പ്രസിഡന്റ്, യൂത്ത് ലീഗ് മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ലീഗുമായുള്ള ബന്ധം ഉപേക്ഷിച്ച അഷറഫ് പാറച്ചോടൻ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി വി പി അനിൽ മാലയണിയിച്ചു.









0 comments