റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടി; പ്രതിഷേധവുമായി യാത്രക്കാർ

തിരൂർ
യാത്രക്കാർക്ക് ഇരുട്ടടി നൽകി തിരൂർ റെയിൽവേ സ്റ്റേഷൻ കിഴക്കുഭാഗത്തെ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടി. പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത്. യാതൊരു മുന്നിറയിപ്പുമില്ലാതെയാണ് റെയിൽവേ നടപടി. അമൃത് ഭരത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് സ്റ്റേഷന്റെ കിഴക്കുഭാഗത്ത് റിസർവേഷൻ കൗണ്ടർ ആരംഭിച്ചത്. ഇത് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. കൗണ്ടർ പൂട്ടിയതോടെ സ്റ്റേഷന്റെ മറുഭാഗത്തെത്തി പടിഞ്ഞാറൻ കൗണ്ടറിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇത് തിരക്ക് വർധിക്കാനും ഇടയാക്കും. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാലാണ് കൗണ്ടർ അടച്ചുപൂട്ടിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. റെയിൽവേ നടപടിയിൽ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രതിഷേധിച്ചു.









0 comments