പ്രകൃതിദുരന്തം പ്രവചിക്കാന്‍ സിദ്ധാന്ത സമവാക്യം

നിലമ്പൂർ
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ പ്രവചിക്കാൻ പര്യാപ്‌തമായ സിദ്ധാന്ത സമവാക്യം രൂപീകരിച്ച് അമൽ കോളേജിലെ ഗണിത-–ഭൗതിക വിഭാഗം വിദ്യാർഥികള്‍. കാലാവസ്ഥാ പാരാമീറ്ററുകളെ അടിസ്ഥാനപ്പെടുത്തിയാണിത്. ഗണിത–-ഭൗതിക വിഭാഗം മേധാവി ഡോ. അഹമ്മദ് റസീൻ നാനാക്കലിന്റെ നേതൃത്വത്തിൽ കെ സി റിഫ, കെ മുഫ്ഷിദ എന്നീ വിദ്യാർഥിനികളാണ് കാലാവസ്ഥാ പഠനം നടത്തിയത്. ഗണിത- ഭൗതിക ബിരുദ പ്രോജക്ടിന്റെ ഭാഗമായി 2024–ലെ ചൂരൽമല മണ്ണിടിച്ചിൽ, 2019–ലെ കവളപ്പാറ മണ്ണിടിച്ചിൽ, 2018ലെ പ്രളയം എന്നിവയ്ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് കാലാവസ്ഥ പാരാമീറ്ററുകളുടെ കൂട്ടായ പ്രവണത ഗവേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈദ്ധാന്തിക സമവാക്യം രൂപീകരിച്ചത്. ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററുമായി സഹകരിച്ച് അമൽ കോളേജിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽനിന്ന് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.









0 comments