വീട്ടിൽനിന്ന് 12.5 പവനും 25,000 രൂപയും മോഷ്‌ടിച്ചു

പെരിന്തൽമണ്ണ
അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ വീട്ടിൽനിന്ന് പന്ത്രണ്ടര പവനും 25,000 രൂപയും മോഷണംപോയി. ചോലയിൽകുളമ്പ് വടക്കേകര കൂരിമണ്ണിൽ വലിയ മണ്ണിൽ സിറാജുദ്ധീന്റെ വീട്ടിലാണ് മോഷണംനടന്നത്. ഞായർ വൈകിട്ട് ആറോടെയാണ് രണ്ട് മുറികളിലായി സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവും മോഷ്‌ടിച്ചത്. വീട്ടിലുള്ളവർ ബന്ധുവീട്ടിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ താഴ്ഭാഗത്തെ രണ്ട് വാതിലും പൂട്ടിയ നിലയിലായിരുന്നു. മുകൾനിലയിൽ വാർക്കപ്പണി നടക്കുന്നുണ്ട്. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. മുറിയിലെ വസ്ത്രങ്ങളാകെ വാരിവിതറിയ നിലയിലാണ്. അടുക്കളയിൽ സൂക്ഷിച്ച അരിപ്പാത്രത്തിലും മോഷ്ടാവ് തിരച്ചിൽ നടത്തിയതിന്റെ അടയാളമുണ്ട്. പെരിന്തൽമണ്ണ പൊലീസ് പരിശോധന നടത്തി.









0 comments