പ്രവര്‍ത്തനം കെട്ടുറപ്പോടെ


ജില്ലയിൽ യുഡിഎഫ് മികച്ച വിജയം നേടും. കെട്ടുറപ്പോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ മുന്നണിക്കുള്ളിലുണ്ടായ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതിനകം സാധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും. സർക്കാരിന്റെ വികസന വിരുദ്ധതയും അഴിമതിയും തുറന്നുകാട്ടിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ ദുരിതത്തിലാക്കിയ സർക്കാരാണിത്. സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സ്ഥാനാർഥി നിർണയം അന്തിമഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ സീറ്റ് ധാരണയായിട്ടുണ്ട്. ഉടൻ പ്രഖ്യാപനമുണ്ടാകും.
പി ടി അജയമോഹൻ യുഡിഎഫ് ചെയർമാൻ









0 comments