വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

തിരൂർ
തൃപ്രങ്ങോട് ചേംമ്പുംപടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ചേംമ്പുംപടി പൂവത്തുംതൊടിയിൽ ഫാസിലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്. ഫാസിൽ, ഭാര്യ സുൽഫത്ത് എന്നിവരുടെ പേരിലുള്ള കാർ, സ്‌കൂട്ടര്‍, ബൈക്ക് എന്നിവയാണ് കത്തിയത്. തിങ്കൾ പുലർച്ചെ മൂന്നിനാണ് സംഭവം. സ്കൂട്ടറും ബൈക്കും പൂര്‍ണമായും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഭാഗികമായും കത്തിനശിച്ചു. തിരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.








0 comments