വിമാനത്താവള തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

കരിപ്പൂർ വിമാനത്താവളത്തിലെ തൊഴിലാളികളുടെ സമര പ്രഖ്യാപന കൺവൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി പി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്യുന്നു
കരിപ്പൂർ
വിമാനത്താവളത്തിലെ ഇന്തോത്തായി കമ്പനിക്കുകീഴിൽ പണിയെടുക്കുന്ന തൊഴിലാളികൾ സമരത്തിലേക്ക്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കുനേരെ മുഖംതിരിച്ച് നിൽക്കുകയാണ് മാനേജ്മെന്റ്. തൊഴിലാളി നേതാക്കളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളും പാലിക്കുന്നില്ല. ഇതിനെ തുടർന്ന് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവാൻ സംയുക്ത ട്രേഡ് യൂണിയൻ തീരുമാനിച്ചു. സമര പ്രഖ്യാപന കൺവൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വി പി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. എസ്ടിയു ദേശീയ സെക്രട്ടറി സി മുഹമ്മദ് റാഫി അധ്യക്ഷനായി. എസ്ടിയു മണ്ഡലം സെക്രട്ടറി ആസിഫ് ആലുങ്ങൽ, സതീഷ് ബാബു, ഫാറൂഖ്, രാജൻ ബാബു എന്നിവര്‍ സംസാരിച്ചു. ശമ്പള പരിഷ്കരണം നടപ്പാക്കുക, ഒന്നാം തീയതിക്കകം ശമ്പളം നൽകുക, വർഷത്തിൽ ഒരുമാസത്തെ സാലറി ബോണസായി അനുവദിക്കുക, നൈറ്റ് അലവൻസ് അനുവദിക്കുക, റസ്റ്റ് റൂം സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്തോത്തായി കമ്പനി മാനേജ്മെന്റ് എയർ ലൈൻ എയർ ഇന്ത്യ ഇത്തിഹാദ് ഫ്ലൈനാസ് ആകാശ് എയർ എന്നീ കമ്പനികളുടെ മാനേജ്മെന്റിനും എയർപോർട്ട് അതോറിറ്റിക്കും നിവേദനം നൽകും.








0 comments