ഹജ്ജ് 2026

അപേക്ഷ നല്‍കാന്‍ കൂടുതല്‍ സമയം വേണം: മന്ത്രി വി അബ്ദുറഹ്മാന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2025, 12:44 AM | 1 min read

മലപ്പുറം

അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ളവർക്ക് അപേക്ഷ നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്ര മൈനോറിറ്റി വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നിലവിൽ 31 ആണ്. ചിലർക്ക് പുതിയ പാസ്‌പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഓൺലൈൻ സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകളാൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരുമുണ്ട്. ഇക്കാരണങ്ങളാലാണ് കൂടുതൽ സമയം ആവശ്യപ്പടുന്നതെന്ന് കത്തിൽ പറയുന്നു. ഇത്തവണ അപേക്ഷ നൽകുന്നതിന് കുറഞ്ഞ സമയം മാത്രമാണ് അനുവദിച്ചത്. മുൻ വർഷങ്ങളിലെപ്പോലെ അപേക്ഷാ സമർപ്പണം 20 ദിവസത്തേങ്കിലും നീട്ടണമെന്നാണ് ആവശ്യം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ 11,845 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2252പേർ 65 വയസ്സിൽ കൂടുതലുള്ളവരാണ്. 1519 പേർ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 8074 പേർ ജനറൽ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home