എട്ടാം ശമ്പള കമീഷൻ; പെൻഷൻകാരെ പ്രതികൂലമായി ബാധിക്കുന്നവ ഒഴിവാക്കണം

പാലക്കാട്
കേന്ദ്ര സർക്കാരിന്റെ എട്ടാം ശമ്പള കമീഷന്റെ പരിഗണനാ വിഷയങ്ങളിൽ പെൻഷൻകാരെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ ഒഴിവാക്കണമെന്ന് ഓൾ ഇന്ത്യ പോസ്‌റ്റൽ ആർഎംഎസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കെ ജി ബോസ് ഭവനിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. പി എം വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എസ് രവീന്ദ്രനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി എ മോഹൻ വിശദീകരിച്ചു. സിജിപിഎ ജില്ലാ സെക്രട്ടറി ടി എസ് പരമേശ്വരൻ, എഐബിഡിപിഎ സംസ്ഥാന അസിസ്‌റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ, കെ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. വി മോഹൻദാസ് സ്വാഗതവും സി മധുസൂദനൻ നന്ദിയും പറഞ്ഞു.









0 comments