വികസന സംവാദങ്ങളുമായി ശാസ്‌ത്ര സാഹിത്യ പരിഷത്ത്

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രവര്‍ത്തകയോഗം സംസ്ഥാന കമ്മിറ്റിയംഗം പ്രദേഷ് കുനിശ്ശേരി ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ‘നാളത്തെ പഞ്ചായത്ത് എങ്ങനെയായിരിക്കണം’ വിഷയത്തിൽ പ്രാദേശിക വികസന സംവാദങ്ങള്‍ സംഘടിപ്പിക്കും. ജനകീയ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയ വികസന പത്രികകളുടെ പ്രകാശനം, ചര്‍ച്ച എന്നിവക്കൊപ്പം ജില്ലയില്‍ മൂന്ന് വികസന സംവാദയാത്രകളും സംഘടിപ്പിക്കും. കൗമാരം സംഘര്‍ഷങ്ങള്‍ക്കപ്പുറം ക്യാമ്പയിൻ രണ്ടാംഘട്ടവും അന്താരാഷ്ട്ര വിപുലമായ ക്വാണ്ടം പ്രദര്‍ശനവും സംഘടിപ്പിക്കും. പ്രവര്‍ത്തകയോഗം പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം പ്രദേഷ് കുനിശ്ശേരി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി പി സുരേഷ് ബാബു അധ്യക്ഷനായി. സെക്രട്ടറി വി രാജലക്ഷ്മി, എം ഹരീഷ് കുമാർ, കെ അരുണ്‍കുമാര്‍, ഇ വിലാസിനി, പി എസ് രഘുറാം, എൻ അനൂപ്, സി എൻ സുനില്‍, വി വി ദിനേശ്, സുനിൽ പെഴുങ്കാട്, സി ബാലഭാസ്‌കർ, എ കെ അബ്ദുൾറഹ്മാൻ എന്നിവര്‍ സംസാരിച്ചു.









0 comments