ലൈബ്രറി കൗണ്‍സില്‍ വായനോത്സവം

ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല വായനമത്സരം എന്‍ പ്രമോദ് ദാസ് ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെ ഭാഗമായി ജില്ലാ വായനമത്സരം സംഘടിപ്പിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം മത്സരങ്ങളുണ്ടായി. മലപ്പുറം ബോയ്സ് ഹയ ര്‍സെക്കന്‍ഡറി സ്കൂളിൽ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എന്‍ പ്രമോദ് ദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍ കോയ, കെ പി സോമനാഥന്‍, എന്‍ ടി ഫാറൂഖ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി ശങ്കരന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ആര്‍ നാന്‍സി നന്ദിയും പറഞ്ഞു.









0 comments