ജില്ലയിൽ ഗ്രീൻ എബിസി പദ്ധതിക്ക് തുടക്കം
പഠിച്ചുവളരാം, *പരിസ്ഥിതിയിൽനിന്ന്

ഗ്രീൻ എബിസി പദ്ധതി ഭാഗമായി തേഞ്ഞിപ്പലം എയുപി സ്കൂളിൽ നടന്ന ക്ലാസ്
മലപ്പുറം
കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാനും മാലിന്യ സംസ്‌കരണ,- പരിസര ശുചിത്വ അവബോധം വളർത്താനും ഗ്രീൻ എബിസി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും പൊതുശുചിത്വത്തിന്റെ മൂല്യം വളർത്തിയെടുക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ സഹജീവികളെ എങ്ങനെ ബാധിക്കുന്നു, ശരിയായ മാലിന്യ സംസ്കരണം എങ്ങനെ നടത്താം തുടങ്ങിയ വിഷയങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ജില്ലാ ശുചിത്വ മിഷനും ഗ്രീൻ വേംസും സംയുക്തമായി നടത്തുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തേഞ്ഞിപ്പലം എയുപി. സ്കൂളിൽ ഹെഡ്മാസ്റ്റർ ശശി ഭൂഷൻ നിർവഹിച്ചു. ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കെ സിറാജുദ്ദീൻ, ഗ്രീൻ വേംസ് സോഷ്യൽ ഇംപാക്ട് കോ ഓർഡിനേറ്റർ ഏബൽ, ജില്ലാ ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർ (ഐഇസി) അമൽ പ്രസാദ്, പ്രോജക്ട് കോ ഓർഡിനേറ്റർമാരായ രഞ്ജിത, ശ്വേത, മുക്താർ എന്നിവർ പങ്കെടുത്തു.









0 comments