പരിയാപുരം സ്വദേശിക്കും മകനും തെരുവുനായയുടെ കടിയേറ്റു

ആനമങ്ങാട്
ആനമങ്ങാട് പരിയാപുരം സ്വദേശിക്കും മകനും തെരുവുനായയുടെ കടിയേറ്റു. കൊളമ്പിൽ ഹംസ, മകൻ ശിഹാബ് എന്നിവർക്കാണ് ആനമങ്ങാട്ടുള്ള ഇവരുടെ കടയ്‌ക്കുമുന്നിൽവച്ച് തെരുവുനായയുടെ കടിയേറ്റത്.
ശിഹാബിന്റെ മകൻ ആദമിനുനേരെയാണ് നായ പാഞ്ഞടുത്തത്. തടയാൻ ശ്രമിച്ചപ്പോൾ ശിഹാബിനും ഹംസക്കും കടിയേൽക്കുകയായിരുന്നു. ഹംസയുടെ കൈവിരലിലും ശിഹാബിന്റെ കാലിലും മുറിവുണ്ട്. ഇരുവരും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.









0 comments