മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ

ഹൈ ക്ലാസ്

മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ മകളെ ചേർക്കാനെത്തിയ റിസ്‌വാന മക്കളായ  നിഹാല, നെഹ്‌ല എന്നിവരോട്‌ തന്റെ പഠനകാലത്തെ വിശേഷങ്ങൾ 
പങ്കുവയ്‌ക്കുന്നു. സ്‌കൂൾ അധ്യാപിക പി ജുവൈരിയ സമീപം

മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ മകളെ ചേർക്കാനെത്തിയ റിസ്‌വാന മക്കളായ നിഹാല, നെഹ്‌ല എന്നിവരോട്‌ തന്റെ പഠനകാലത്തെ വിശേഷങ്ങൾ 
പങ്കുവയ്‌ക്കുന്നു. സ്‌കൂൾ അധ്യാപിക പി ജുവൈരിയ സമീപം

avatar
സുധ സുന്ദരൻ

Published on Apr 25, 2025, 12:52 AM | 2 min read

മലപ്പുറം

‘അന്നും ഈ നെച്ചിക്കാട്ടിൽ ബിൽഡിങ്ങും ബി ബ്ലോക്കും ഉണ്ടായിരുന്നു. എന്നാൽ ഏറിയ ഭാഗവും ഓടിട്ട ക്ലാസ്‌മുറികളായിരുന്നു. ഇപ്പോ പുതിയ കെട്ടിടങ്ങളും മികച്ച സൗകര്യങ്ങളുമായി. ഞാൻ പഠിച്ച കാലത്തെ കാഴ്‌ചകൾ ഒക്കെ മാറി. എന്റെ സ്‌കൂളിന്‌ മാറ്റങ്ങൾ ഏറെയാണ്‌ ’ –- മലപ്പുറം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടാമത്തെ മകളെ ചേർക്കാനെത്തിയ കുന്നത്ത്‌ റിസ്‌വാന മാറ്റങ്ങൾ മക്കളുമായി പങ്കുവച്ചു. സ്‌കൂളിന്റെ മികവിൽ ഉമ്മയും മക്കളും ഡബിൾ ഹാപ്പിയാണ്‌.

2002ൽ, എട്ടാം ക്ലാസിലാണ്‌ റിസ്‌വാന ഗേൾസിൽ പഠിക്കാനെത്തുന്നത്‌. മൂന്നുവർഷത്തെ പഠനം. പിന്നീട്‌ വർഷങ്ങൾക്കുശേഷം ബാച്ച്‌ സംഗമത്തിനാണ്‌ വീണ്ടും സ്‌കൂളിലെത്തുന്നത്‌. അന്നുതന്നെ മാറ്റങ്ങൾ കണ്ടറിഞ്ഞു. ഭൗതിക സാഹചര്യങ്ങൾക്കൊപ്പം അക്കാദമിക്‌തലത്തിലും ഏറെ മുന്നിൽ. മക്കളുടെ പഠനത്തിന്‌ തന്റെ വിദ്യാലയംതന്നെ തെരഞ്ഞെടുക്കാൻ ഇതുതന്നെയായിരുന്നു കാരണം. 2024ൽ ആദ്യ മകൾ നിഹാലയെയും ഈ വർഷം രണ്ടാമത്തെ മകൾ നെഹ്‌ലയെയും സ്‌കൂളിൽ ചേർത്തു.

സർക്കാരിന്റെ കരുതലിൽ മികവിലേക്ക്‌ കുതിക്കുകയാണ്‌ പൊതുവിദ്യാലയങ്ങൾ. ഭൗതികസൗകര്യങ്ങൾ മാത്രമല്ല, അക്കാദമിക്‌തലവും അന്താരാഷ്‌ട്ര നിലവാരത്തിൽതന്നെ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ (വിദ്യാകിരണം) ഭാഗമായി ഓരോ വിദ്യാലയങ്ങളും ഹൈടെക്കായി മുന്നേറുകയാണ്‌.


പുതുകാലം, പുതുപഠനം

വിദ്യാകിരണം പദ്ധതിയിൽ പൊതുവിദ്യാലയങ്ങൾ അടിമുടിമാറി. ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്‌ട്ര മികവിലേക്കുയർന്നു. ക്ലാസ്‌മുറികളും ഹൈടെക്‌. പദ്ധതിയിൽ കഴിഞ്ഞ രണ്ടുസാമ്പത്തിക വർഷത്തിൽ മാത്രം ജില്ലയിലെ 16 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കാൻ അഞ്ചുകോടി അനുവദിച്ചു. 86 സ്‌കൂളുകൾക്ക് മൂന്നുകോടി രൂപവീതം അനുവദിച്ചതിൽ 31 സ്‌കൂളുകളിൽ നിർമാണം പൂർത്തിയായി. 65 സ്‌കൂളുകൾക്ക് ഒരുകോടി വീതം അനുവദിച്ചതിൽ 36 സ്‌കൂളുകളുടെ പണി പൂർത്തിയായി. മറ്റുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വെട്ടത്തൂർ ജിഎച്ച്‌എസ്‌എസ്‌ (3.9 കോടി), പെരിന്തൽമണ്ണ -ജിജിഎച്ച്‌എസ്‌എസ്‌ (3.9 കോടി), പാലപ്പെട്ടി ജിഎച്ച്‌എസ്‌എസ്‌ (1 കോടി), പുല്ലങ്കോട് ജിഎച്ച്‌എസ്‌എസ്‌ (-3 കോടി), കാവനൂർ ജിഎച്ച്‌എസ്‌എസ്‌ -(3 കോടി), വടശ്ശേരി ജിഎച്ച്‌എസ്‌ -(1 കോടി), മരുത ജിഎച്ച്‌എസ്‌ (1 കോടി), പുള്ളിയിൽ ജിഎംയുപിഎസ്‌ -(1.3 കോടി), കരിങ്കപ്പാറ ജിഎംയുപിഎസ്‌ (1.3 കോടി) എന്നിവയാണ്‌ നിർമാണം പൂർത്തിയായ വിദ്യാലയങ്ങൾ.

107 സ്‌കൂളുകളിൽ ശിശുവിദ്യാഭ്യാസത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങുന്ന വർണക്കൂടാരങ്ങൾ യാഥാർഥ്യമാക്കി. കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്താൻ ജൈവ വൈവിധ്യ പാർക്കുകളും സജ്ജം. വിദ്യാർഥികളിലെ പഠനപ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച്‌ പഠനം ഉഷാറാക്കാനായി വിജയഭേരി വിജയസ്പർശം പദ്ധതികളും നടപ്പാക്കുന്നു. വിദ്യാർഥികളിലെ വാന നിരീക്ഷണത്തിൽ അഭിരുചി വളർത്താൻ താനൂർ ഗവ. റീജണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. 2.68 കോടിയാണ്‌ പദ്ധതിച്ചെലവ്‌.


55,773 ഐടി 
ഉപകരണങ്ങൾ

2017 മുതൽ ഇതുവരെ 55,773 ഐടി ഉപകരണങ്ങളാണ്‌ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക്‌ നൽകിയത്‌. 1705 സ്‌കൂളുകളിലായി 25,437 ലാപ്ടോപ്പ്, 9971 പ്രൊജക്ടർ, 393 പ്രിന്റർ, 15768 സ്പീക്കർ, 391 ഡിഎസ്എൽആർ കാമറ, 394 വെബ്ക്യാം, 3091 റോബോട്ടിക് കിറ്റ്, 328 ടിവി എന്നിങ്ങനെയാണ്‌ കണക്ക്‌.





deshabhimani section

Related News

View More
0 comments
Sort by

Home