ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

മുഹമ്മദ് റമീസ്
കാളികാവ്
മോഷണം, കഞ്ചാവ് വിൽപ്പന കേസുകളിൽ ഉൾപെട്ട് ജയിലിലാവുകയും ജാമ്യത്തിൽ ഇറങ്ങി കോടതികളിൽ ഹാജരാവാതെ നാല് വർഷത്തോളം ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ കാളികാവ് പൊലീസ് പിടികൂടി. കാളികാവ് പൂച്ചപൊയിൽ മുഹമ്മദ് റമീസിനെ (27) തമിഴ്നാട് തിരുപ്പൂരിലെ താമസസ്ഥലത്തുനിന്നുമാണ് പിടികൂടിയത്. കാളികാവ്, മഞ്ചേരി, വണ്ടൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.









0 comments