അനധികൃത ക്വാറിക്കെതിരെ പ്രതിഷേധം: പ്രവർത്തനം നിർത്തിവെപ്പിച്ചു

അനധികൃതമായി പ്രവർത്തിക്കുന്ന പുളിക്കൽ അരൂരിലെ ക്വാറിയിൽ നാട്ടുകാരുടെ പ്രതിഷേധം
കൊണ്ടോട്ടി
ഹൈക്കോടതിയുടെ നിയന്ത്രണ ഉത്തരവുണ്ടായിട്ടും പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. പുളിക്കൽ പഞ്ചായത്തിലെ സെക്യൂർ സാൻഡ് ആൻഡ് ഗ്രാവൽസ് എന്ന കരിങ്കൽ ക്വാറിക്കെതിരെയാണ് പ്രതിഷേധം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം വീടുകൾക്കും ഭീഷണിയാണ്. ആശാസ്ത്രീയരീതിയിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവുണ്ട്. ഇത് മറികടന്നാണ് പ്രവർത്തിക്കുന്നത്. പ്രതിഷേധിച്ചെത്തിയ നാട്ടുകാർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പൊലീസ് ക്വാറിയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ക്വാറി ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊണ്ടോട്ടി ഇൻസ്‌പെക്ടർ ഉറപ്പുനൽകിയതിനെ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിച്ചു.









0 comments