മൂത്തേടം സ്​കൂളിലെ ജില്ലാ പഞ്ചായത്ത് പദ്ധതി

പണി പണം കളയാൻ

a

ജില്ലാ പഞ്ചായത്ത് അശാസ്ത്രീയമായി നിർമിക്കുന്ന ഡ്രെയ്​നേജ് കാരണം മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 
ഗ്രൗണ്ടിൽ രൂപപ്പെട്ട മൺകൂന

വെബ് ഡെസ്ക്

Published on Aug 08, 2025, 02:14 AM | 1 min read

എടക്കര

മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട്​ നിർമിക്കുന്ന ഡ്രെയ്​നേജ് ആശാസ്​ത്രീയം. നിലവിലെ ഗ്രൗണ്ട്​ വീതികൂട്ടാൻ ​സ്കൂൾ അധികൃതർ ശ്രമിക്കുന്നതിനിടെയാണ്​ മൂന്ന് ഭാഗത്തും രണ്ട് മീറ്റർ വീതിയിൽ ഡ്രെയ്​നേജ് നിർമിച്ചത്. ഇതോടെ ഗ്രൗണ്ട് ഒരുകാലത്തും വീതികൂട്ടാൻ കഴിയാത്ത സ്ഥിതിയായി.

ഡ്രെയ്​നേജ് തുറന്നുകിടക്കുന്നതിനാൽ കുട്ടികൾ വീണ് പരിക്കേൽക്കുമെന്ന ആശങ്കയുമുണ്ട്​. 25 ലക്ഷം ജില്ലാ പഞ്ചായത്ത് ഫണ്ട് ലീഗിന്റെ സജീവ പ്രവർത്തകനായ കരാറുകാരന് നൽകി ചെലവഴിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്ന്​ ആക്ഷേപമുണ്ട്​. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടത്തിന്റെ ഡിവിഷനിലാണ് പ്രവൃത്തി നടക്കുന്നത്. സ്കൂൾ ഇത്തരമൊരു നിർദേശം സമർപ്പിച്ചിട്ടില്ല. മൂത്തേടം പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളാണിത്. 3000 കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഗ്രൗണ്ടിലാണ് മൂന്നുഭാഗം ഡ്രെയ്​നേജ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ഗ്രൗണ്ടിൽ മണ്ണും മാലിന്യവും എല്ലാം കൂട്ടിയിട്ടതിന്റെ ഭാഗമായി ഈ അധ്യയന വർഷം കുട്ടികൾക്ക് ഗ്രൗണ്ടിൽ കയറാൻപോലും കഴിഞ്ഞിട്ടില്ല. ഇത് കുട്ടികളിലും രക്ഷിതാക്കളിലും വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സിപിഐ എം മൂത്തേടം ലോക്കൽ കിമ്മിറ്റി നേതൃത്വത്തിൻ സ്ഥലം സന്ദർശിച്ച്​ പദ്ധതിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home