കടുവ ആക്രമണം
ഗഫൂറലിയുടെ കുടുംബത്തിന് 5 ലക്ഷം കൈമാറി

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറലിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാലിൽനിന്ന് സഹോദരൻ കളപ്പറമ്പിൽ മുഹമ്മദ് അഷ്റഫ് ഏറ്റുവാങ്ങുന്നു
കാളികാവ്
അടക്കാക്കുണ്ട് പാറശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ ഗഫൂറലി (41)യുടെ കുടുംബത്തിന് ആദ്യഗഡു ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. 14 ലക്ഷം രൂപയാണ് കുടുംബത്തിന് ധനസഹായം നൽകുക. ചെക്ക് ഗഫൂറലിയുടെ സഹോദരൻ കളപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക്‌ലാൽ കൈമാറി. എ പി അനിൽകുമാർ എംഎൽഎ, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ പി സിറാജുദ്ദീൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അജ്മൽ, പഞ്ചായത്ത് അംഗങ്ങളായ അറക്കൽ സക്കീർ ഹുസൈൻ, ഷാഹിനാ ഗഫൂർ, സിപിഐ എം ചോക്കാട് ലോക്കൽ സെക്രട്ടറി കെ ടി മുജീബ് എന്നിവർ ഒപ്പമുണ്ടായി.









0 comments