കലക്കോട്‌ കലക്ക്‌

ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം പങ്കിട്ട തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ടീം

ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം പങ്കിട്ട തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ടീം

avatar
സുധ സുന്ദരൻ

Published on Feb 26, 2025, 02:31 AM | 1 min read

വളാഞ്ചേരി

കനത്ത വേനൽച്ചൂടിന് കലയുടെ കുളിരേകി അരങ്ങുകൾ തളിർത്തു. മേളപ്പകിട്ടിൽ ആരവമുയർന്നു. ചുവടുകളിൽ പോരാട്ടം കനത്തു. മജ്‌ലിസിന്റെ മണ്ണിൽ ‘കലൈക്യ’ നിറഞ്ഞാടി. നാലുദിവസങ്ങളിൽ അഞ്ച്‌ വേദികളിലായി 93 ഇനങ്ങളിൽ മത്സരങ്ങൾ പൂർത്തിയായി. സമാപന ദിവസമായ ബുധനാഴ്‌ച മൂന്ന്‌ വേദികളിലായി 13 ഇനങ്ങളിൽകൂടി മത്സരങ്ങൾ നടക്കും. മുന്നേറ്റം തുടർന്ന്‌ 
ഫാറൂഖ്‌ കോളേജ്‌ നാലുദിവങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 115 പോയിന്റുമായി കോഴിക്കോട്‌ ഫാറൂഖ്‌ കോളേജ്‌ മുന്നേറ്റം തുടരുന്നു. ആറ്‌ പോയിന്റുകളുടെ വ്യത്യാസത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌ (109) രണ്ടാംസ്ഥാനത്തും 96 പോയിന്റുമായി പാലക്കാട്‌ വിക്‌ടോറിയ കോളേജ്‌ മൂന്നാംസ്ഥാനത്തുമുണ്ട്‌. വേദിയിൽ ഇന്ന്‌ വേദി–- 1 പൂരക്കളി, മാർഗംകളി, പരിചമുട്ടുകളി, കോൽക്കളി. വേദി–- 2 ദഫ്‌മുട്ട്, അറബനമുട്ട്, ദേശഭക്തിഗാനം, മൈം, നാടകം ഇംഗ്ലീഷ്. വേദി–- 3 നാടൻപാട്ട്, ഗ്രൂപ്പ് ഗാനം ഇന്ത്യൻ, ഗ്രൂപ്പ് ഗാനം വെസ്റ്റേൺ, വെസ്റ്റേൺ ഗാനം.



എംഎസ്എഫ് ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്എഫ്ഐ

മലപ്പുറം

കലോത്സവങ്ങളെ കലാപഭൂമിയാക്കുന്ന എംഎസ്എഫ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും കലാപ്രതിഭകൾക്കും യൂണിയൻ ഭാരവാഹികൾക്കും കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് സമാധാനാന്തരീക്ഷം ഒരുക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കോളേജ് യൂണിയൻ ഭാരവാഹികളെയും കലാപ്രതിഭകളെയും മർദിച്ച എംഎസ്എഫ് ഗുണ്ടായിസത്തിൽ പ്രതിഷേധവും രേഖപ്പെടുത്തി. സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവങ്ങളിൽ എംഎസ്എഫ് നേതൃത്വത്തിൽ തുടർച്ചയായി അക്രമങ്ങൾ നടക്കുകയാണ്. സോണൽ കലോത്സവങ്ങൾക്കുപിന്നാലെ ഇന്റർസോണിലും ക്രൂരമായ ആക്രമണമാണ് സംഘാടക ബാഡ്ജ് ധരിച്ച എംഎസ്എഫുകാർ അഴിച്ചുവിടുന്നത്. ഭക്ഷണം കഴിക്കാനെത്തിയ തൃശൂർ സെന്റ് തോമസ് കോളേജ് യൂണിയൻ ഭാരവാഹികളെ ആക്രമിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻ റൂമിൽ അതിക്രമിച്ചുകയറി വിദ്യാർഥിയെ മർദിച്ചു. എസ്എഫ്ഐ പ്രവർത്തകർ കലോത്സവ നഗരിയിലെത്തിയാൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്‌തു. സ്കിറ്റ് മത്സരത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികളെയും യൂണിയൻ ഭാരവാഹികളെയും മർദിച്ചു. താനൂർ ഗവ. കോളേജിലെ യുയുസി മുഹമ്മദ് സനദിനും മാരകമായി മർദനമേറ്റു. ഇത്തരം ഏകപക്ഷീയ ആക്രമണങ്ങളെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home