അടക്കാക്കുണ്ടിൽ വനംവകുപ്പ് ക്യാമ്പുകൾ

കടുവയെ കണ്ടെത്താൻ മരത്തില്‍ കാമറ സ്ഥാപിക്കുന്നു
കാളികാവ്
നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പ് നേതൃത്വത്തിൽ അടക്കാക്കുണ്ടിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു. ഉദ്യോഗസ്ഥർക്കായി ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും കുങ്കിയാനകൾക്കും അനുബന്ധ ജോലിക്കാർക്കും പാറശ്ശേരി ഗവ. എൽപി സ്‌കൂളിലുമാണ് ക്യാമ്പൊരുക്കിയത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ നടപടി ആരംഭിക്കാനാണ് പ്രദേശത്തുതന്നെ സൗകര്യമൊരുക്കിയത്. ക്രസന്റ് സ്‌കൂളിലെ ക്യാമ്പിന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാലിനും പാറശ്ശേരിയിലെ ക്യാമ്പിന് കാളികാവ് റെയ്ഞ്ച് ഓഫീസർ പി രാജീവ്, സർക്കിൾ ഇൻസ്‌പെക്‌ടർ വി അനീഷ്, ഡോ. അരുൺ സക്കറിയ എന്നിവർക്കാണ് ചുമതല.









0 comments