പള്ളിയിലെ മോഷണം: പ്രതി പിടിയിൽ

നവാസ്
കാളികാവ്
തൊടികപ്പുലം സലഫി മസ്ജിദ് കുത്തിത്തുറന്ന് പള്ളിയിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും ഒന്നര പവൻ സ്വർണാഭരണങ്ങളും മോഷണംപോയ കേസിൽ പ്രതി പിടിയിൽ. പള്ളിയുടെ സമീപത്ത് വാടകക്ക് താമസിച്ചിരുന്ന കൊളത്തോടൻ നവാസ് (അളിയൻ നവാസ്, 55)ആണ് പിടിയിലായത്. 12ന് പുലർച്ചെയാണ് മോഷണംനടന്നത്. മോഷണം നടത്തിയശേഷം നവാസ് വെളുപ്പിന് 05.20നുള്ള ട്രെയിനിൽ ഷൊർണൂരിലേക്ക് പോകുകയും അവിടെനിന്ന് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തിവരവേ ഹോസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രതി പിടിയിലാവുകയായിരുന്നു.
പ്രതിയെ പള്ളിയിലും പരിസരങ്ങളിലുംകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയതിൽ തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്നു. പള്ളി പൊളിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. ഇൻസ്പെക്ടർ വി അനീഷ്, സബ് ഇൻസ്പെക്ടർ ഇ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിയാസ് ചീനി, കെ ഷൈജു, എം ജയേഷ്, കെ എ ഷെമീർ, മൻസൂർ അലി, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ ടി വിനു, സിപിഒ എം കെ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.









0 comments