തുല്യതയുടെ റിപ്പബ്ലിക്കിനായി യുവതയുടെ സമരസംഗമം

ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
തൊഴിൽ സാഹചര്യമൊരുക്കാതെ വഞ്ചിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്‌ഐ സ്വാതന്ത്ര്യദിനത്തിൽ സമരസംഗമം നടത്തി. "ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക്‌തലത്തിൽ നടത്തിയ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. എല്ലാ യുവാക്കൾക്കും തൊഴിൽ നൽകുമെന്ന വാഗ്‌ദാനവുമായി ഭരണത്തിൽ വന്ന മോദിസർക്കാർ ആവശ്യത്തിന് നിയമനം പോലും നടത്തുന്നില്ല. രാജ്യത്ത് മതതീവ്രവാദികൾ അഴിഞ്ഞാടുന്നു. ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമണത്തിനിരയാകുമ്പോൾ ബിജെപി സർക്കാരുകൾ കൈയുംകെട്ടി നോക്കിനിൽക്കുന്നു. ഇതിനെതിരായ സ്വാതന്ത്ര്യദിന സമരസംഗമത്തിൽ യുവതയുടെ പ്രതിഷേധം ഇരമ്പി. ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. മാർക്കറ്റ് ജങ്ഷനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ ദത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ, ബ്ലോക്ക് സെക്രട്ടറി എം സുമേഷ്, ജില്ലാ കമ്മിറ്റിയംഗം വി വിജേഷ്, ബ്ലോക്ക് ട്രഷറാർ സനൂപ് ശിവരാമൻ, അനുഗ്രഹ രാജേന്ദ്രൻ, കെ എസ് അഭിജിത്ത്. ഗോകുൽ കേശവ് , അനന്ദു, ലിജോ സി ജോൺ, ഹരികൃഷ്‌ണൻ, മിഥുൻ ഘോഷ്, സൽമ സുലൈമാൻ,നീനു കെ ജയൻ, സോനു കുരുവിള, സുരാജ് , അനു എസ് കൊഴുവല്ലൂർ, സെൽവൻ സി മാത്യു, അക്ഷയ് ഹരികുമാർ, ടി വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഐടിഐ ജങ്ഷനിൽനിന്ന് പ്രകടനമാരംഭിച്ചു. ഡിവൈഎഫ്ഐ കുട്ടനാട് ബ്ലോക്ക് കമ്മിറ്റി രാമങ്കരിയിൽ സംഘടിപ്പിച്ച സമര സംഗമം സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സിപി ബ്രീവൻ, ബിജിൻ ആർ ഭദ്രൻ, അഡ്വ. ഡി സലിംകുമാർ, ആതിര ആന്റണി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ജോർജ് ആന്റണി സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മാന്നാറിൽ സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന കമ്മിറ്റി അംഗം എം എസ് അരുൺകുമാർ എംഎല്‍എ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് അരുൺ മുരുകൻ അധ്യക്ഷനായി. സെക്രട്ടറി അരുണ്‍ കൃഷ്‌ണ, ജില്ലാ വൈസ്‌പ്രസിഡന്റ് പി എ അൻവർ, സിപിഐ എം ഏരിയ സെക്രട്ടറി പി എന്‍ ശെല്‍വരാജന്‍, ബി കെ പ്രസാദ്, കെ പി പ്രദീപ്, ആര്‍ സഞ്‌ജീവന്‍, കെ എം അശോകൻ, കെ എം സഞ്‌ജുഖൻ, കെ പ്രശാന്ത്കുമാര്‍, ദിവ്യ, ലിജോ, രന്തീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.









0 comments