യുവജനോത്സവം കളിയാട്ടം

പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ-്കൂളിലെ യുവജനോത്സവം കളിയാട്ടം ചലചിത്രനടൻ അരിസ്റ്റോ സുരേഷ് ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ യുവജനോത്സവം "കളിയാട്ടം' നടന്‍ അരിസ്റ്റോ സുരേഷ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ടി ജെ സലിം അധ്യക്ഷനായി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവ ഗാനരചയിതാവ് ഭദ്ര ഹരി മുഖ്യാതിഥിയായി. കവി സുമേഷ് കൃഷ്ണൻ, കെ ആര്‍ രശ്മി, സ്വപ്ന ഹരി, കെ മിനി, സുസ്മിത ആർ നായർ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ പി ജെ അൻഷാദിനെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാ മത്സരങ്ങളും അരങ്ങേറി.









0 comments