കഞ്ചാവുമായി യുവാവ് പിടിയിൽ

രഞ്ജി
മാന്നാർ
ബുധനൂർ പഞ്ചായത്ത് എണ്ണക്കാട് പുത്തൻ തോട്ടുകര വീട്ടിൽ രഞ്ജിയെയാണ് (29) ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മാന്നാർ പൊലീസും ചേർന്ന് അറസ്റ്റുചെയ്‌തു. എണ്ണയ്‌ക്കാട് റോഡിൽനിന്ന് 1.135 കിലോഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. മാന്നാർ എസ്‌എച്ച്‌ഒ ഡി രജീഷ്‌കുമാർ, എസ്‌ഐ ശരത് ചന്ദ്രബോസ്, ഗ്രേഡ് എസ്‌ഐ സുധീപ്, ജൂനിയർ എസ്‌ഐ ആർ ശരത്, എഎസ്‌ഐ റിയാസ്, സിപിഒ അൻസാർ എന്നിവർ സംഘത്തിലുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.









0 comments