ജില്ലാ കോടതിപ്പാലം പൊളിക്കുന്നതിന് ജോലികൾ തുടങ്ങി

ജില്ലാ കോടതിപ്പാലം പുനർ നിർമാണത്തിന്റെ ഭാഗമായി പഴയപാലം അടച്ച് പൈലിങ് ജോലികൾ നടത്തുന്നു
ആലപ്പുഴ
ജില്ലാ കോടതിപ്പാലം പൊളിക്കുന്നതിന് മുന്നോടിയായുള്ള ജോലികൾ തുടങ്ങി. പാലത്തിന്റെ വടക്കുഭാഗത്ത് റോഡിലും മറ്റ് വശങ്ങളിലും പൈലിങ് ആരംഭിച്ചു. തുടർന്ന് പാലത്തിന്റെ വശങ്ങൾ പൂർണമായും അടയ്ക്കും. തുടർന്നായിരിക്കും പൊളിക്കൽ. പാലം നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം തുടരുകയാണ്. വ്യാപാരികളും മറ്റും ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം വൈഎംസിഎ മുതൽ ഒൗട്ട്പോസ്റ്റ് വരെ നാല് മീറ്റർ വീതിയിൽ ഗതാഗതം അനുവദിച്ചിരുന്നു. മുല്ലയ്ക്കൽ ഭാഗത്തേക്ക് പ്രവേശനം നിയന്ത്രിച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളിൽ ഒരെണ്ണം മാറ്റി. ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് വാർഡൻമാരെ നിയമിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.









0 comments