മഹിളകളുടെ ജാഥ പര്യടനം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളം ഏരിയാ പ്രചാരണ കാൽനടജാഥയ-്ക്ക് കീരിക്കാട് നൽകിയ സ്വീകരണയോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
വർഗീയതയ്ക്കും സാമൂഹിക ജീർണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ പ്രചാരണ കാൽനട ജാഥയ്ക്ക് രാമപുരം, കരീലക്കുളങ്ങര, പുതിയവിള, കണ്ടല്ലൂർ, കീരിക്കാട് മേഖലകളിൽ സ്വീകരണം നൽകി. എം ജനുഷയാണ് ക്യാപ്റ്റൻ. കീരിക്കാട് സമാപന സമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. ബീന ജയകുമാർ അധ്യക്ഷനായി. പി ശശികല, ജി വസന്തകുമാരിയമ്മ, മിനീസ, റജില നാസർ എന്നിവർ സംസാരിച്ചു.









0 comments