മഹിളകളുടെ കാൽനടജാഥ സമാപിച്ചു

മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയ പ്രചാരണ കാൽനടജാഥയുടെ സമാപനസമ്മേളനം ചൂനാട് സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
വർഗീയതയ്‌ക്കും സാമൂഹിക ജീർണതയ്‌ക്കുമെതിരെ മഹിളാ അസോസിയേഷൻ ചാരുംമൂട് ഏരിയ സെക്രട്ടറി വി ഗീത ക്യാപ്റ്റനായ പ്രചാരണ കാൽനടജാഥ സമാപിച്ചു. കാഞ്ഞിരത്തുംമൂട് ജങ്‌ഷനിൽനിന്ന് ആരംഭിച്ച ജാഥ ജില്ലാ വൈസ്‌പ്രസിഡന്റ് ജി രാജമ്മ ഉദ്ഘാടനംചെയ്‌തു. വള്ളികുന്നം കിഴക്ക് മേഖലാ പ്രസിഡന്റ് അർച്ചന പ്രദീപ് അധ്യക്ഷയായി. വള്ളികുന്നം പടിഞ്ഞാറ് മേഖലാ പ്രസിഡന്റ് ആർ ശ്രീലത സ്വാഗതം പറഞ്ഞു. വൈകിട്ട് അഞ്ചിന് ചൂനാട് സമാപനസമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. ജില്ല വൈസ്‌പ്രസിഡന്റ് ഷീജ സുരേഷ് അധ്യക്ഷയായി. ജില്ലാ വൈസ്‌പ്രസിഡന്റ് ജി രാജമ്മ, വള്ളികുന്നം പടിഞ്ഞാറ് മേഖലാ സെക്രട്ടറി സുനിത സുരേഷ്, ജാഥാ ക്യാപ്റ്റൻ വി ഗീത, ജില്ലാ കമ്മിറ്റി അംഗം സഫിയ സുധീർ, സീന റഹീം, ബിജി പ്രസാദ്, സ്‌മിത സുരേഷ്, ആർ രാജി, ഉഷ പുഷ്‌കരൻ, അമ്പിളി, ഉഷ ചന്ദ്രൻ, അനീഷ, കെ മണിയമ്മ എന്നിവർ സംസാരിച്ചു.









0 comments