പൂർത്തിയായത്‌ കോടികളുടെ വികസന പദ്ധതി

നന്ദിയോടെ ചേർത്തലയുടെ ജനമനസ്‌

നെടുമ്പ്രക്കാട്‌–വിളക്കുമരം പാലം ഉദ്‌ഘാടനംചെയ്‌ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സംസാരിക്കുന്നത്‌  പാലത്തിൽനിന്ന്‌ ശ്രവിക്കുന്ന പ്രദേശവാസികൾ

നെടുമ്പ്രക്കാട്‌–വിളക്കുമരം പാലം ഉദ്‌ഘാടനംചെയ്‌ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ സംസാരിക്കുന്നത്‌ പാലത്തിൽനിന്ന്‌ ശ്രവിക്കുന്ന പ്രദേശവാസികൾ

avatar
ടി പി സുന്ദരേശൻ

Published on Nov 07, 2025, 12:29 AM | 1 min read

ചേർത്തല
താലൂക്കിന്റെ വടക്കൻ മേഖലയുടെ വികസനക്കുതിപ്പിന്‌ ഗതിവേഗമേകുന്ന സുപ്രധാന പദ്ധതികൾ കോടികൾ ചെലവിട്ട്‌ പൂർത്തിയാക്കിയ സർക്കാരിനോട്‌ കൃതജ്ഞതാനിർഭരമാണ്‌ ജനമനസെന്ന്‌ തെളിയിക്കുന്നതായി നാടിന്റെ പ്രതികരണം. നഗരസ‍ൗന്ദര്യവൽക്കരണ പദ്ധതിയിലെ നിർമിതികളുടെ ഉദ്‌ഘാടനവും പുനർനിർമിച്ച ചേർത്തല സെന്റ്‌ മേരീസ്‌ പാലം ഉദ്‌ഘാടനവും ചെറുപരിപാടികളായാണ്‌ ആസൂത്രണംചെയ്‌തതെങ്കിലും ജനപങ്കാളിത്തം വിപുലമായി. നഗരമധ്യത്തിലൂടെ തുറന്നജീപ്പിലാണ്‌ മന്ത്രിമാർ നെടുന്പ്രക്കാട്‌ പാലം ഉദ്‌ഘാടനവേദിയിലേക്ക്‌ എത്തിയത്‌. ​ മന്ത്രിമാർക്ക്‌ വഴിനീളെ നാട്ടുകാർ അഭിവാദ്യം അർപ്പിച്ചു. നെടുന്പ്രക്കാട്‌ പാലത്തിന്‌ സമീപം എത്തിയപ്പോൾ വാദ്യമേളങ്ങളോടെയും നിലക്കാവടിയുമായി വരവേറ്റു. നാടമുറിച്ച്‌ പാലത്തിൽ പ്രവേശിച്ച മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും ജനം ആവേശപൂർവം എതിരേറ്റു. നിറഞ്ഞ കൈയടിയോടെയാണ്‌ മന്ത്രിമാരുടെ വാക്കുകളെ നാട്‌ ഏറ്റെടുത്തത്‌. പ്രസീത ചാലക്കുടിയും സംഘവും നാടൻപാട്ട്‌ അവതരിപ്പിച്ചു. ​ അഞ്ച്‌ കോടി രൂപ ചെലവിലാണ്‌ കാലപ്പഴക്കമേറിയ സെന്റ്‌ മേരീസ്‌ പാലം പുനർനിർമിച്ചത്‌. 24 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള പാലത്തിന്‌ ഇരുവശത്തും രണ്ട്‌ മീറ്റർ വീതിയിൽ നടപ്പാതയുണ്ട്‌. ഇരുകരകളിലെയും റോഡ്‌ 100 മീറ്റർ നീളത്തിൽ വികസിപ്പിച്ചു. നാലുകോടി രൂപ ചെലവിട്ടാണ്‌ നഗര സ‍ൗന്ദര്യവൽക്കരണം. നഗരത്തിലെ 11 റോഡുകളുടെ വശങ്ങൾ ഇന്റർലോക്ക്‌ ടൈൽപാകി സുരക്ഷിതമാക്കി. കാൽനടയാത്രികർക്ക്‌ നടപ്പാതയും കൈവരിയും നിർമിച്ചു. ബസ്‌ഷെൽട്ടറും കാനയും നിർമിച്ചു. ചെടികൾ നട്ടുവളർത്തി. ​ 21.77 കോടി ചെലവിലാണ്‌ ചിരകാല സ്വപ്‌നമായ നെടുന്പ്രക്കാട്‌–വിളക്കുമരം പാലം യാഥാർഥ്യമാക്കിയത്‌. രണ്ട്‌ ഭാഗങ്ങളായാണ്‌ വയലാർ കായലിന്‌ കുറുകെ പാലം നിർമിച്ചത്‌. വിളക്കുമരം ഭാഗത്ത്‌ 191 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയും ഉള്ളതാണ്‌ പാലം. നെടുന്പ്രക്കാട്‌ ഭാഗത്ത്‌ 128.5 മീറ്ററാണ്‌ നീളം.



deshabhimani section

Related News

View More
0 comments
Sort by

Home