മനുഷ്യാവകാശ കമീഷൻ ഇടപെടൽ
കാട്ടുപന്നി ആക്രമണം: നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു

ആലപ്പുഴ
ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുന്നു. മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലാണ് വഴിത്തിരിവായത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കർഷകരുടെ വിവരങ്ങൾ റാന്നി ആർഎഫ്ഒയ്‌ക്ക് കൈമാറാൻ കമീഷൻ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്കും പട്ടിക കൈമാറണം. കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടി ആർഎഫ്ഒയും ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സ്വീകരിക്കണമെന്ന് കമീഷൻ നിർദ്ദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച ചട്ടങ്ങളും അപേക്ഷാ മാതൃകയും അതോറിറ്റി സെക്രട്ടറിക്ക് കൈമാറണമെന്ന് ആർഎഫ്ഒയ്ക്ക് നിർദ്ദേശം നൽകി. നവംബറിലെ സിറ്റിങിൽ കേസ് വീണ്ടും പരിഗണിക്കും.









0 comments