ക്ഷേമ പെൻഷൻ അവകാശമെന്ന സന്ദേശവുമായി ആത്മാഭിമാനസദസ്

കെഎസ്‌കെടിയു വളവനാട് ജനത മാർക്കറ്റിന് സമീപം സംഘടിപ്പിച്ച ആത്മാഭിമാനസദസ് സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് ഉദ്ഘാടനംചെയ്യുന്നു
കലവൂർ
ക്ഷേമ പെൻഷൻ വാങ്ങുന്നവരെ കൈക്കൂലിക്കാർ എന്ന് വിളിച്ച് ആക്ഷേപിച്ച കെ സി വേണുഗോപാൽ എംപിയുടെ രാഷ്‌ട്രീയ നിലപാടിനെതിരെ കെഎസ്‌കെടിയു ആത്മാഭിമാനസദസ് സംഘടിപ്പിച്ചു. വളവനാട് ജനത മാർക്കറ്റിന് സമീപം സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് ഉദ്ഘാടനംചെയ്‌തു. ചെയർമാൻ വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. വി എസ് ചന്ദ്രശേഖരൻ, പി ഡി ശ്രീദേവി, ജി രാജീവ്, കെ ബി ബിനു, ഓമന രാജു, രജിത ബാബു, കൺവീനർ പി ചിദംബരൻ എന്നിവർ സംസാരിച്ചു.









0 comments