ഗ്രാമീണ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിൽനിന്ന് പിൻമാറണം

കേരള ഗ്രാമീൺ ബാങ്ക് എപ്ലോയീസ് യൂണിൻ (കെജിബിഇയു), കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്‌സ് യൂണിയൻ (കെജിബിഒയു) ജില്ലാ സമ്മേളനം കെജിബിഇയു ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് കേരള ഗ്രാമീൺ ബാങ്ക് എപ്ലോയീസ് യൂണിൻ (കെജിബിഇയു), കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്‌സ് യൂണിയൻ (കെജിബിഒയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഹരിപ്പാട് മുരളി ഹോട്ടലിൽ നടന്ന സമ്മേളനം കെജിബിഇയു ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് സിന്റോ മാത്യു അധ്യക്ഷനായി. കെ പി അശ്വിൻ, ബി നിതിൻ, ബൈജു, സദാശിവൻ, എൻ സുരേഷ് എന്നിവർ സംസാരിച്ചു. കെജിബിഇയു ഭാരവാഹികളായി ആർ ബിനു (പ്രസിഡന്റ്), കെ പി അശ്വിൻ (സെക്രട്ടറി) എന്നിവരെയും കെജിബിഒയു ഭാരവാഹികളായി സിന്റോ മാത്യു (പ്രസിഡന്റ്), ബി നിതിൻ (സെക്രട്ടറി), പി കെ പ്രീത (വനിത സബ് കമ്മിറ്റി ഭാരവാഹി) എന്നിവരെയും തെരഞ്ഞെടുത്തു.









0 comments