ജലം ജീവനാണ്; ശുചീകരണ കാമ്പയിൻ

ജലം ജീവനാണ് കാമ്പയിൻ മുളക്കുഴ ചെമ്പൻചിറ കുളത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
മുളക്കുഴ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജലാശയങ്ങളും കിണറുകളും ശുചീകരിക്കുന്ന ജലം ജീവനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മുളക്കുഴ ചെമ്പൻചിറ കുളം ക്ലോറിനേഷൻ നടത്തി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് രമാ മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ ബി ദേവകുമാർ, ആർ നിസി എന്നിവർ സംസാരിച്ചു.








0 comments