അപകടഭീഷണി ഉയർത്തി പാഴ്മരങ്ങൾ

ചെന്നിത്തല പുത്തുവിളപ്പടി സെന്റ് ജോർജ് മലങ്കര സിറിയൻ കത്തോലിക്ക പള്ളിക്ക് സമീപം റോഡരികിൽ ചാഞ്ഞുനിൽക്കുന്ന മരം
മാന്നാർ
മാവേലിക്കര –മാന്നാർ സംസ്ഥാന പാതയ്ക്കിരുവശവും അപകടഭീഷണിയായി പാഴ്മരങ്ങൾ. കുരട്ടിക്കാട് വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വസ്തുവിലെ മാവിൻശിഖരം 11 കെവി ലൈനിൽ തങ്ങിനിൽക്കുന്നു. തടിയുടെ ഭാരം താങ്ങാനാകാതെ കമ്പി പൊട്ടിവീഴാം. ഹോസ്റ്റലിന് കിഴക്കുവശത്തെ റോഡിലൂടെ സ്കൂൾ കുട്ടികളും കാൽനടക്കാരും വാഹനങ്ങളും പോകുന്നുണ്ട്. തിരക്കേറിയ പൊതുമരാമത്ത് റോഡുകളിലാണ് നിലംപൊത്താറായ പാഴ്മരങ്ങൾ അധികവും. ചെന്നിത്തല പുത്തുവിളപ്പടി സെന്റ് ജോർജ് മലങ്കര സിറിയൻ കത്തോലിക്ക ചർച്ചിന് സമീപം റോഡരികിലായി ചാഞ്ഞുനിൽക്കുന്ന മരം ഏതുനിമിഷവും നിലംപൊത്താം. കുരിശുംമൂട്, കൊയിക്കൽമുക്ക്, ഊട്ടുപറമ്പ്, നായർസമാജം സ്കൂൾ ജങ്ഷൻ, കുറ്റിമുക്ക് എന്നിവിടങ്ങളിൽ അപകടകരമായ പാഴ്മരങ്ങളുണ്ട്. പോസ്റ്റ് ഓഫീസ്, ഹോമിയോ ആശുപത്രി, ദേശസാൽകൃത ബാങ്ക്, അക്ഷയകേന്ദ്രം, വ്യാപാരസ്ഥാപനങ്ങൾ ഒക്കെ പ്രവർത്തിക്കുന്നിടത്താണ് ഇവ. കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയാണ്.









0 comments