ഹരിത കർമസേനയ്‌ക്ക്‌ കൺവെയർ ബെൽറ്റ്

മുന്നേ നടന്നു, മാരാരിക്കുളം വടക്ക്

 മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പി പി ചിത്തരഞ്ജൻ എം എൽ എ  ഉദ്ഘാടനം ചെയ്യുന്നു.

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Oct 18, 2025, 12:21 AM | 1 min read

കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ ലൈഫിൽ പണിതുനൽകിയത്‌ 350 വീടുകൾ. ഹരിതകർമസേനയുടെ പ്രവർത്തനത്തിന് ജില്ലയിൽ ആദ്യമായി കൺവെയർ ബെൽറ്റ് വാങ്ങിയത് മാരാരിക്കുളം വടക്കിലാണെന്നും വികസനസദസിൽ അവതരിപ്പിച്ച പ്രോഗ്രസ്‌ റിപ്പോർട്ടിൽ പറഞ്ഞു. 18നും 40നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് വിതരണംചെയ്തു. 1.50 കോടി രൂപ ചെലവിൽ പുതിയ പഞ്ചായത്ത് ഓഡിറ്റോറിയം, എസ് എൽ പുരം സദാനന്ദൻ സ്മാരക പാർക്ക്, ഓപ്പൺ ജിം എന്നിവ നിർമിച്ചതും നേട്ടങ്ങളാണ്‌. എൽപി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. 2021, 2022, 2023 വർഷങ്ങളിൽ ആർദ്ര കേരളം പുരസ്കാരം, ഹോമിയോ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം, ഹോമിയോ കായകൽപ്‌ അവാർഡിൽ ജില്ലയിൽ രണ്ടാം സ്ഥാനം എന്നിവ നേടി. വികസനസദസ്‌ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. മാരാരി ബീച്ചിൽ ടൂറിസത്തിന്‌ സർക്കാർ കോടികളുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും അതുവഴി മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനൊരുക്കാൻ സാധിച്ചുവെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ തണ്ണീർമുക്കം പഞ്ചായത്ത് സെക്രട്ടറി അനിൽകുമാറും പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി ഷെയ്ക് ബിജുവും അവതരിപ്പിച്ചു. സദസിന്റെ ഭാഗമായി ഫോട്ടോ പ്രദർശനം, വിജ്ഞാന കേരളം തൊഴിൽമേള എന്നിവയും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home