വി എസിനെ അനുസ്‌മരിച്ചു

സിപിഐ എം പുറക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്‌മരണ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
സിപിഐ എം പുറക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്‌മരണ സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ അശോകൻ, അജ്മൽ ഹസൻ, വി എസ് മായാദേവി, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് വൈ പ്രവീൺ, പഞ്ചായത്തംഗങ്ങളായ എം ശ്രീദേവി, ഡി മനോജ്, മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡന്റ് മുംതാസ് വാഹിദ്, കെ പുരുഷൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ രാജീവൻ സ്വാഗതം പറഞ്ഞു.









0 comments