വി എസ്– എം കെ സാനു അനുസ്മരണം

വി എസ് ‑ -എം കെ സാനു അനുസ്മരണം കൈരളി ഗ്രന്ഥശാല സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
പുലിയൂര്‍ കൈരളി ഗ്രന്ഥശാലയും പുരോഗമന കലാസാഹിത്യസംഘം മേഖല കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച വി എസ് –എം കെ സാനു അനുസ്‌മരണം സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ് ഡോ. രാജീവ് അധ്യക്ഷനായി. സെക്രട്ടറി കെ പി ശ്രീകുമാര്‍, ഏരിയ സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, ജില്ല കമ്മിറ്റി അഗം പീതാംബരന്‍ പരുമല, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി ടി ഷൈലജ, അഡ്വ. ഭാസ്കരന്‍നായര്‍, ആര്‍ ശ്രീലത, വേണു പുലിയൂര്‍, അനിത ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ചെങ്ങന്നൂർ സിപിഐ എം അങ്ങാടിക്കൽ സംഘടിപ്പിച്ച വി എസ് അനുസ്‌മരണം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. അജിത്ത് നായർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം കെ മനോജ്, കെ കെ ചന്ദ്രൻ, ടൗൺ ഈസ്‌റ്റ് ലോക്കൽ സെക്രട്ടറി കെ പി അനിൽകുമാർ, ടി കെ സുരേഷ്, ടി കെ സുഭാഷ്, പി ഡി സുനീഷ്‌കുമാർ, മധു ചെങ്ങന്നൂർ, ബിജു സോമൻ, ടൈറ്റസ് എന്നിവർ സംസാരിച്ചു.









0 comments