വിറ്റാലൈറ്റ് മില്ലറ്റ് കുക്കീസ് വിപണിയിലേക്ക്

കഞ്ഞിക്കുഴി പഞ്ചായത്തിൽ വ്യവസായ, കൃഷി വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച വിറ്റാലൈറ്റ് മില്ലറ്റ് കുക്കീസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തിൽ സംരംഭകവർഷത്തിൽ വ്യവസായ, കൃഷി വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച സ്വകാര്യസംരംഭമായ വിറ്റാലൈറ്റ് മില്ലറ്റ് കുക്കീസ് തുറന്നു. മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കുഞ്ഞുങ്ങൾ കഴിക്കുന്ന ഭക്ഷണം എങ്ങനെയാണ് ഉണ്ടാക്കുന്നതുപോലുമറിയാതെ രക്ഷകർത്താക്കൾ വാങ്ങിക്കൊടുക്കുന്ന പ്രവണത ഗുരുതര ആരോഗ്യപ്രശ്നത്തിന് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു.
സൈന്യത്തിൽനിന്ന് വിരമിച്ച അഞ്ചാം വാർഡിൽ കെ ബി ശശികുമാറാണ് മില്ലറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വിറ്റാലിറ്റ് കുക്കീസ് ബിസ്‌കറ്റുകൾ വിപണിയിലിറക്കുന്നത്. സ്ഥാപനത്തിന്റെ സ്വിച്ച് ഓൺ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ നടത്തി. വെറൈറ്റി ഫാർമർ സുജിത്ത് ആദ്യവിൽപ്പന കെ ബാബുമോന് നൽകി. നടൻ ചേർത്തല ജയൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറി ബി സലിം, സി പി ദിലീപ്, ടി പി കനകൻ എന്നിവർ സംസാരിച്ചു.









0 comments