പച്ചക്കറി വിപണി തുറന്നു

കുട്ടമ്പേരൂർ 611–-ാംനമ്പർ സഹകരണബാങ്കിന്റെ പച്ചക്കറി വിപണി ചെങ്ങന്നൂർ അസി. രജിസ്ട്രാർ എന്‍ രതീഷ് ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
കുട്ടമ്പേരൂർ 611–-ാംനമ്പർ സഹകരണബാങ്ക് അങ്കണത്തില്‍ പച്ചക്കറി വിപണി തുറന്നു. വിപണനമേള ചെങ്ങന്നൂർ അസി. രജിസ്ട്രാർ എന്‍ രതീഷ് ഉദ്ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് ഡോ. കെ മോഹനൻപിള്ള അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി പി ആർ സജികുമാർ, യൂണിറ്റ് ഇൻസ്‌പെക്‌ടർ കൃഷ്‌ണപ്രിയ, ഭരണസമിതി അംഗങ്ങളായ രാജേന്ദ്രപ്രസാദ്, സുധാമണി എന്നിവർ സംസാരിച്ചു. വിപണി ബുധനാഴ്‌ച സമാപിക്കും.









0 comments