വിബിസി വൈശ്യംഭാഗം വിജയി

ചെമ്പുമ്പുറം ജനനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ചെറുവള്ളം മത്സരത്തിൽ വിജയികൾക്ക് നെടുമുടി പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ എൻ എസ് കുഞ്ഞുമോൻ ട്രോഫി നൽകുന്നു
തകഴി
ചെമ്പുംപുറം ജനനി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് പുളിക്കൽകാവ് ദേവീക്ഷേത്രത്തിന് സമീപം ചെറുവള്ളംകളി മത്സരം സംഘടിപ്പിച്ചു. 15 പേർ തുഴയുന്ന സാധാരണ വള്ളങ്ങളുടെ മത്സരത്തിൽ വിബിസി ബോട്ട് ക്ലബ് തുഴഞ്ഞ വിബിസി വൈശ്യഭാഗം ജേതാക്കളായി. ആർ സി ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് എം സുരേഷ് അധ്യക്ഷനായി. നെടുമുടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എൻ എസ് കുഞ്ഞുമോൻ ട്രോഫികൾ നൽകി. ജോയ് ഒറ്റതൈക്കൽ, എസ് ശ്രീകാന്ത്, സനീഷ് കെ ജഗൻ, ജി ആർ രണദിവെ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments