തോർച്ചയില്ലാതെ ദുരിതം

തലവടിയിൽ വെള്ളംകയറിയ വീടിന് മുന്നിലൂടെ വള്ളത്തിൽ പോകുന്നയാൾ
ആലപ്പുഴ
കാലവർഷത്തിലെ പെരുമഴപ്പെയ്ത്തിൽ വീണ്ടും ദുരിതത്തിലായി ജില്ല. കിഴക്കൻവള്ളത്തിന്റെ വരവോടെ കുട്ടനാട്ടിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലായി. മുട്ടാർ, തലവടി, രാമങ്കരി, കാവാലം, വെളിയനാട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങൾ മുങ്ങി. പുളിങ്കുന്ന് പഞ്ചായത്തിലെ 11 മുതൽ 16 വരെ വാർഡുകൾ വെള്ളക്കെട്ടിലാണ്. മുട്ടാർ, കിടങ്ങറ, തായങ്കരി, -എടത്വ മേഖലകളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവച്ചു. ആറാട്ടുപുഴ പെരുമ്പള്ളിയിൽ ശക്തമായ കടലേറ്റവുമുണ്ടായി. കാറ്റിൽ മരംവീണും ശിഖരങ്ങൾ പൊട്ടിവീണും അപകടങ്ങളുണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി. മാന്നാർ തൃപ്പെരുന്തറയിൽ വെട്ടത്തുവിള ഗവ. എൽപി സ്കൂളിന്റെ ചുറ്റുമതിലിടിഞ്ഞുവീണു. മണിമല, പമ്പ, അച്ചൻകോവിലാറുകളും കൈവഴികളും നിറഞ്ഞുകവിഞ്ഞു.









0 comments