എംഡിഎംഎയും കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

കായംകുളം
കായംകുളത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. എരുവ തെക്കുമുറിയിൽ കളീക്കൽ പടീറ്റതിൽ അധ്വൈത് (അക്കു– 18), തട്ടശേരിൽ ആദിത്യൻ (20) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്. കായംകുളം റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ കനിസകടവ് പാലത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 0.56 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തി.എറണാകുളത്തുനിന്ന് എംഡിഎംഎ ഇറക്കുമതിചെയ്ത് കായംകുളം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നയാളാണ് അക്കു. ഇയാളുടെ ഇടനിലക്കാരെയും ഉപഭോക്താക്കളെയും പറ്റി വിവരങ്ങൾ എക്സൈസിന് ലഭ്യമായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.









0 comments